ചെ ആഡംസിന്റെ ലോങ് റേഞ്ചറിൽ മാഞ്ചസ്റ്റർ സിറ്റി വീണു

പ്രീമിയർ ലീഗിൽ സൗതാമ്പ്ടണ് വലിയ വിജയം. ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിട്ട സൗതാമ്പ്ടണ് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഒരു ലോങ് റേഞ്ചർ ആണ് സൗതാമ്പ്ടണ് വിജയം നൽകിയത്. മത്സരത്തിൽ സിറ്റി ഗോൾ കീപ്പർ എഡേഴ്സന്റെ പൊസിഷനിംഗ് ആണ് സിറ്റിക്ക് പണി നൽകിയത്. മത്സരത്തിന്റെ 16ആം മിനുട്ടിൽ ആയിരുന്നു ഗോൾ.

ഗ്രൗണ്ടിന്റെ സെന്ററിൽ നിന്ന് പന്ത് കൈക്കലാക്കിയ ചെ ആഡംസ് സിറ്റി ഗോൾ മുഖത്തേക്ക് നോക്കിയപ്പോൾ ഗോൾകീപ്പർ എഡേഴ്സൺ ഗോൾ ലൈനിൽ നിന്ന് ഒരുപാട് മുന്നിൽ ആയിരുന്നു. ഇത് മനസ്സിലാക്കിയ ചെ ആഡംസ് തൊടുത്ത ഷോട്ട് എഡേഴ്സന്റെ തലക്ക് മുകളിലൂടെ ഗോൾ വലയിലേക്ക് പോയി. ഈ സീസൺ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ലോങ് റേഞ്ചർ ആണ് ഇത്‌. ഈ വിജയത്തോടെ സൗതാമ്പ്ടൺ 43 പോയന്റുമായി 13ആം സ്ഥാനത്ത് എത്തി. 66 പോയന്റുള്ള സിറ്റി ഇപ്പോഴും രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

Previous articleഗ്രീസ്മൻ ആദ്യ ഇലവനിൽ എത്തി, വൻ വിജയവുമായി ബാഴ്സലോണ
Next articleടി20 ലോകകപ്പ്; ഐ.സി.സിയുടെ കാലതാമസത്തിൽ ബി.സി.സി.ഐക്ക് അസംതൃപ്തി