ഗ്രീസ്മൻ ആദ്യ ഇലവനിൽ എത്തി, വൻ വിജയവുമായി ബാഴ്സലോണ

- Advertisement -

ബാഴ്സലോണ വിജയ വഴിയിൽ തിരികെയെത്തി. ഇന്നലെ നടന്ന മത്സരത്തിൽ വിയ്യറയലിനെ നേരിട്ട ബാഴ്സലോണ വലിയ വിജയം തന്നെ നേടി. ഒരുപാട് വിമർശനങ്ങൾക്കിടെ ഒന്നിനെതിരെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സലോണ വിജയിച്ചത്. ഗ്രീസ്മനെ ആദ്യ ഇലവനിൽ ഇറക്കിയതിന്റെ ഗുണം സെറ്റിയന്റെ ടീമിന് ലഭിക്കുന്നത് ആണ് ഇന്നലെ കണ്ടത്.

മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ബാഴ്സലോണ ലീഡിൽ എത്തി. മൂന്നാം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ബാഴ്സലോണ ലീഡ് എടുത്തത്. എന്നാൽ 14ആം മിനുട്ടിൽ മിറേനോയിലൂറെ വിയ്യാറയൽ സമനിക നേടിയപ്പോൾ ബാഴ്സലോണ ഒന്ന് പതറി. പക്ഷെ അധികം താമസിയാതെ തന്നെ ലീഡിക് തിരികെയെത്താൻ ബാഴ്സലോണക്ക് ആയി. ഇരുപതാം മിനുട്ടിൽ സുവാരസ് ആണ് ബാഴ്സലോണക്ക് ലീഡ് നൽകിയത്. മെസ്സിയുടെ പാസിൽ നിന്നായിരുന്നു സുവാരസിന്റെ ഗോൾ.

ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു ഗോൾ കൂടെ മെസ്സി ഒരുക്കി. ഇത്തവണ ഗോൾ സ്കോർ ചെയ്തത് ഗ്രീസ്മനായിരുന്നു. പരിശീലകനിൽ നിന്ന് ഒരുപാട് വിമർശനങ്ങൾ നേരിട്ടതിന് ഗ്രീസ്മൻ ഗോളിലൂടെ മറുപടി പറയുകയായിരുന്നു. രണ്ടാം പകുതിയിൽ അൻസു ഫതി നാലാം ഗോളിലൂടെ ബാഴ്സലോണയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ഈ വിജയത്തോടെ ബാഴ്സലോണക്ക് 34 മത്സരങ്ങളിൽ നിന്ന് 74 പോയന്റായി. 78 പോയന്റുള്ള റയൽ മാഡ്രിഡ് ആണ് ഒന്നാമത് ഉള്ളത്.

Advertisement