ഹസാർഡിന്റെ അഭാവം നികത്തി ബാർക്ലി, ചെൽസിക്ക് അനായാസ ജയം

- Advertisement -

പരിക്കേറ്റ് പുരത്തിരുന്ന ഈഡൻ ഹസാർഡിന്റെ അഭാവം റോസ് ബാർക്ലി നികത്തിയപ്പോൾ ചെൽസിക്ക് അനായാസ ജയം. എതിരില്ലാത്ത 4 ഗോളുകൾക്കാണ് സാരിയുടെ നീല പട ജയം കണ്ടത്. ചെൽസി നേടിയ ഗോളുകളിൽ 1 ഗോളും ഒരു 2 അസിസ്റ്റും ബാർക്ലിയുടെ വകയായിരുന്നു. ജയത്തോടെ ചെൽസി 24 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.

മത്സരത്തിന്റെ ആദ്യ പത്ത് മിനുട്ടിൽ ബേൺലി മികച്ച തുടക്കമാണ് നേടിയത്. പക്ഷെ ചെൽസി താളം കണ്ടെത്തിയതോടെ അവർക്ക് പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. 22 ആം മിനുട്ടിലാണ് ചെൽസിയുടെ ആദ്യ ഗോൾ പിറന്നത്. റോസ് ബാർക്ലി ബോക്സിലേക്ക് നൽകിയ പാസിൽ നിന്ന് മൊറാട്ടയുടെ മികച്ച ഫിനിഷിൽ നീല പട ലീഡ് നേടി. പക്ഷെ 30 ആം മിനുട്ടിൽ പെഡ്രോ പരിക്കേറ്റ് പുറത്തായത് നീല പടക്ക് തിരിച്ചടിയായി. ലോഫ്റ്റസ് ചീക്കാണ്‌ പകരം ഇറങ്ങിയത്.

രണ്ടാം പകുതിയിലും ചെൽസി വ്യക്തമായ ആധിപത്യം പുലർത്തി. 57 ആണ് മിനുട്ടിൽ കാൻറെയുടെ പാസ്സ് സ്വീകരിച്ച ബാർക്ലി ഇടം കാലൻ ഷോട്ടിലൂടെ ലീഡ് രണ്ടാക്കി. ഏറെ വൈകാതെ വില്ലിയനും ബോക്സിന്റെ പുറത്ത് നിന്നുള്ള മനോഹര ഫിനിഷിൽ സ്കോർ 3 ആക്കി ഉയർത്തി. ഈ ഗോളിനും അസിസ്റ്റ് നൽകിയത് ബാർക്ലിയായിരുന്നു. കളി തീരാൻ ഏതാനും മിനിട്ടുകൾ ബാക്കി നിൽക്കേ ലോഫ്റ്റസ് ചീക്കും ഗോൾ നേടിയതോടെ ബേൺലിയുടെ പതനം പൂർത്തിയായി.

Advertisement