U-19 ഏഷ്യാ കപ്പ് യോഗ്യത, തായ്ലാന്റിനെ തോൽപ്പിച്ചിട്ടും ഇന്ത്യ പുറത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഇന്ന് ആദ്യ ഘട്ട യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിന് ഇറങ്ങിയ ഇന്ത്യൻ പെൺകുട്ടികൾക്ക് നിർബന്ധമായും ജയിക്കേണ്ടതുണ്ടായിരുന്നു. ആതിഥേയരായ തായ്ലാന്റിനെ നേരിട്ട ഇന്ത്യൻ കുട്ടികൾ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. 36ആം മിനുട്ടിൽ ഗ്രേസാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ നേപ്പാളിനോടാണ് പരാജയപ്പെട്ടതോടെ രണ്ടാം ഘട്ട യോഗ്യതാ റൗണ്ടിലേക്കുള്ള ഇന്ത്യയുടെ പ്രതീക്ഷ പ്രതിസന്ധിയിൽ ആയിരുന്നു. വിജയിച്ചു എങ്കിലും മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് തായ്ലാന്റിനെ ഒന്നാമതാക്കി. ഹെഡ് ടു ഹെഡിൽ രണ്ടാം സ്ഥാനക്കാരെ നോക്കിയപ്പോൾ മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് നേപ്പാളിന് ഗുണമായി. തായ്ലാന്റും ഇന്ത്യയും നേപ്പാളും ആറ് പോയന്റിൽ ആയിരുന്നു ഗ്രൂപ്പ് അവസാനിപ്പിച്ചത്. തായ്ലാന്റും നേപ്പാളും അടുത്ത റൗണ്ടിലേക്ക് കടന്നു.

രണ്ടാം ഘട്ട യോഗ്യതാ റൗണ്ട് മത്സരം അടുത്ത വർഷം ഏപ്രിലിൽ ആണ് നടക്കുക.