നാലാം ജയം തേടി ചെൽസി ഇന്നിറങ്ങും

സാറിയുടെ കീഴിൽ പ്രീമിയർ ലീഗിൽ ഹാട്രിക് ജയവുമായി മികച്ച ഫോമിലുള്ള ചെൽസി ഇന്ന് സ്വന്തം മൈതാനത്ത് ബൗണ്മൗത്തിനെ നേരിടും. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 7.30 നാണ് മത്സരം കിക്കോഫ്.

ന്യൂ കാസിലിനെതിരെ അവസാന മിനുട്ടുകളിലെ സെൽഫ് ഗോൾ കൊണ്ടാണ് രക്ഷപെട്ടതെങ്കിലും ചെൽസി മികച്ച ഫോമിലാണ്. മികച്ച പാസിംഗ് ഗെയിമുമായി മുന്നേറുന്ന അവരെ തടുക്കുക എന്നത് എഡി ഹൗയുടെ ടീമിന് വെല്ലുവിളിയാകും. എങ്കിലും ഇത് വരെ തോൽവി അറിയാത്ത അവരുടെ കരുത്ത് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഇത്.

ചെൽസി നിരയിൽ കാര്യമായ പരിക്കില്ല. അതുകൊണ്ട് തന്നെ ന്യൂ കാസിലിനെതിരെ കളിച്ച അതേ ടീം തന്നെയാവും ഇന്ന് ഇറങ്ങുക. ബൗണ്മൗത് നിരയിലേക്ക് സസ്പെഷൻ മാറി ആഡം സ്മിത്ത് തിരിച്ചെത്തും.

Previous articleAWES കപ്പ് ഗോകുലത്തിന്റെ ആദ്യ അങ്കം ഇന്ന്
Next articleബയേൺ ലെഫ്റ്റ് ബാക്ക് പി എസ് ജിയിൽ ചേർന്നു