ബയേൺ ലെഫ്റ്റ് ബാക്ക് പി എസ് ജിയിൽ ചേർന്നു

ബയേണിന്റെ ലെഫ്റ്റ് ബാക്ക് ഹുവാൻ ബെർനാട്ട് ഇനി പി എസ് ജി യിൽ. 14 മില്യൺ യൂറോ നൽകിയാണ് ഫ്രഞ്ച് ചാമ്പ്യന്മാർ താരത്തെ സ്വന്തമാക്കിയത്. 3 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്.

ബയേണിൽ ഡേവിഡ് അലാബക്ക് പിറകിലായിട്ടായിരുന്നു പിക്കിങ് ഓർഡറിൽ താരത്തിന്റെ സ്ഥാനം. പുതിയ ലെഫ്റ്റ് ബാക്കിനായി രംഗത്ത് ഉണ്ടായിരുന്ന പി എസ് ജി അത്ലറ്റികോ മാഡ്രിഡിന്റെ ഫിലിപ്പേ ലൂയിസിനെ സ്വന്തമാക്കാൻ പറ്റാതായതോടെയാണ് സ്പെയിൻ താരമായ ബെർനാട്ടിനെ സ്വന്തമാക്കാൻ തീരുമാനിച്ചത്.

Previous articleനാലാം ജയം തേടി ചെൽസി ഇന്നിറങ്ങും
Next articleഏഴു വർഷത്തിന് ശേഷം പോർച്ചുഗീസ് ലെഫ്റ്റ് ബാക്ക് റയൽ മാഡ്രിഡ് വിട്ടു