കവാനിക്കും മാർഷ്യലിനും പരിക്ക്

Img 20201206 020908
Credit: Twitter
- Advertisement -

ഇന്നലെ പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് അവരുടെ രണ്ട് പ്രധാന താരങ്ങളെ നഷ്ടമായിരിക്കുകയാണ്. അവരുടെ അറ്റാക്കിംഗ് താരങ്ങളായ കവാനി, മാർഷ്യൽ എന്നിവർക്കാണ് ഇന്നലെ പരിക്കേറ്റത്. മസിൽ ഇഞ്ച്വറി ആണ് കവാനിക്ക് വിനയായത്. കവാനിയെ ഒലെ ഗണ്ണാർ സോൾഷ്യാർ പരിക്ക് ആയത് കൊണ്ട് ആദ്യ പകുതിക്ക് അവസാനം പിൻവലിച്ചിരുന്നു.

കവാനിയുടെ പരിക്ക് അത്ര സാരമുള്ളതല്ല. ചാമ്പ്യൻസ് ലീഗിൽ ലൈപ്സിഗിന് എതിരെ കവാനി കളിച്ചേക്കും എന്ന് ഒലെ പ്രതീക്ഷ പ്രകടിപ്പിച്ചു. മാർഷ്യലിന്റെ ഇഞ്ച്വറി സാരമുള്ളതാണ്. ഗ്രോയിൻ ഇഞ്ച്വറിയേറ്റ മാർഷ്യൽ ഒരു മാസം എങ്കിലും ചുരുങ്ങിയത് പുറത്തിരിക്കും.

Advertisement