വിരമിക്കുന്നതിനു മുൻപ് പ്രീമിയർ ലീഗിൽ കളിക്കണമെന്ന് റയൽ മാഡ്രിഡ് താരം

- Advertisement -

ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിനു മുൻപ് തനിക്ക് പ്രീമിയർ ലീഗിൽ കളിക്കണമെന്ന് റയൽ മാഡ്രിഡ് പ്രതിരോധ താരം കാർവഹാൾ. 26കാരനായ കാർവഹാൾ റയൽ മാഡ്രിഡ് യൂത്ത് ടീമിലൂടെ സീനിയർ ടീമിൽ എത്തിയ താരമാണ്. 2012-13 സീസണിൽ ബുണ്ടസ് ലീഗ ടീമായ ബയേൺ ലെവർകൂസനിൽ കളിച്ചത് ഒഴിച്ചാൽ കരിയറിന്റെ മുഴുവൻ സമയവും റയൽ മാഡ്രിഡിൽ കളിച്ച താരമാണ് കാർവഹാൾ.

പ്രീമിയർ ലീഗിൽ കളിക്കുക എന്ന അനുഭവം നേടാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അത് എങ്ങനെ ആയിരിക്കുമെന്ന് താൻ ആലോചിക്കാറുണ്ടെന്നും താരം പറഞ്ഞു. റയൽ മാഡ്രിഡിൽ 2022 വരെ കരാറുള്ള താരമാണ് കാർവഹാൾ. ചാമ്പ്യൻസ് ലീഗിൽ പരിക്കേറ്റ താരം ഇപ്പോൾ കളത്തിനു പുറത്താണ്. ഒക്ടോബർ 28ന് നടക്കുന്ന സീസണിലെ ആദ്യ എൽ ക്ലാസിക്കോ താരത്തിന് നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്.

Advertisement