ബെൻഫിക്കയുടെ ബ്രസീലിയൻ മുന്നേറ്റനിര താരത്തെ ടീമിൽ എത്തിച്ചു ഫുൾഹാം

20220902 050146

ബെൻഫിക്കയുടെ ബ്രസീലിയൻ മുന്നേറ്റനിര താരം കാർലോസ് വിനേഷ്യസിനെ ടീമിൽ എത്തിച്ചു ഫുൾഹാം. 4.25 മില്യൺ പൗണ്ടിന് ആണ് താരത്തെ ഇംഗ്ലീഷ് ക്ലബ് സ്വന്തമാക്കിയത്.

മുൻ ടോട്ടൻഹാം ഹോട്സ്പർ താരം കൂടിയായ കാർലോസ് വിനേഷ്യസ് തങ്ങളുടെ മുന്നേറ്റത്തിന് കൂടുതൽ കരുത്ത് ആവും എന്ന പ്രതീക്ഷയാണ് ഫുൾഹാമിനു ഉള്ളത്. മൂന്നു വർഷത്തെ കരാർ ആണ് താരം ഫുൾഹാമിൽ ഒപ്പ് വച്ചത്.