ആവേശ പോരാട്ടത്തിനൊടുവിൽ കാർഡിഫ് ജയം

- Advertisement -

പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചടിച്ച് കാർഡിഫിന്റെ ആവേശ ജയം. പ്രീമിയർ ലീഗിൽ സ്വന്തം മൈതാനാണ് കാർഡിഫ് ഫുൾഹാമിനെ 4-2 ന് മറികടന്നത്. ലീഗിൽ കാർഡിഫിന്റെ രണ്ടാം ജയമാണ് ഇന്ന് പിറന്നത്.

മത്സരം തുടങ്ങി 11 ആം മിനുട്ടിൽ തന്നെ ആന്ദ്രെ ശുർലെയുടെ ഗോളിൽ ഫുൾഹാം ലീഡ് നേടിയതാണ്. എന്നാൽ നാല് മിനുറ്റുകൾക്കകം ജോഷ് മർഫിയുടെ ഗോളിൽ കാർഡിഫ് ഒപ്പമെത്തി. പിന്നീട് റീഡിന്റെ ഗോളിൽ കാർഡിഫ് ലീഡ് നേടിയെങ്കിലും സെസെഗ്‌നോൻ ഫുൾഹാമിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. ആദ്യ പകുതിയിൽ അങ്ങനെ 2-2 ന് പിരിഞ്ഞു.

രണ്ടാം പകുതിയിൽ കാർഡിഫിന്റെ ശക്തമായ ആക്രമണം ഫുൾഹാമിന്റെ പ്രതീക്ഷകൾ തെറ്റിച്ചു. 65 ആം മിനുട്ടിൽ കാലം പീറ്റേഴ്സണും 87 ആം മിനുട്ടിൽ ഖദീം ഹാരിസും ഗോളുകൾ നേടിയതോടെ കാർഡിഫ് ജയം ഉറപ്പാക്കി. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് നീൽ വാർനോക്കിന്റെ ടീം ജയിച്ചു കയറിയത്.

Advertisement