മാഴ്സെയിൽ നിന്നു ക്രൊയേഷ്യൻ പ്രതിരോധ താരത്തെ ടീമിൽ എത്തിച്ചു സെയിന്റ്സ്

ഫ്രഞ്ച് ക്ലബ് ഒളിമ്പിക് മാഴ്സെയിൽ നിന്നു ക്രൊയേഷ്യൻ പ്രതിരോധ താരം തുജെ കലാറ്റ-കാറിനെ ടീമിൽ എത്തിച്ചു സൗത്താപ്റ്റൺ. നാലു വർഷത്തെ കരാറിൽ ആണ് താരത്തെ ഇംഗ്ലീഷ് ക്ലബ് ടീമിൽ എത്തിച്ചത്.

ക്ലബ് വിട്ട യാൻ ബെഡ്നറകിനു പകരക്കാരനായി ആവും താരം സെയിന്റ്സ് ടീമിൽ എത്തുക. സൗത്താപ്റ്റൺ പ്രതിരോധത്തിന് കരുത്ത് പകരുന്ന നീക്കം തന്നെയാണ് കരുത്തനായ ക്രൊയേഷ്യൻ താരത്തിന്റെ വരവ്.