ഇത്തവണ അട്ടിമറിയില്ല, ബേൺലിക്കെതിരെ നോർവിച്ചിന് തോൽവി

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയ പോരാട്ട വീര്യം നോർവിച് മറന്നപ്പോൾ ബേൺലിക്ക് അനായാസ ജയം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ബേൺലി സ്വന്തം മൈതാനത്ത് ജയിച്ചു കയറിയത്. ക്രിസ് വുഡ് നേടിയ ഇരട്ട ഗോളുകളാണ് അവർക്ക് ജയം നൽകിയത്. ജയത്തോടെ 8 പോയിന്റുള്ള ബേൺലി ഏഴാം സ്ഥാനത്താണ്. 6 പോയിന്റുള്ള നോർവിച് 15 ആം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ 4 മിനിട്ടുകൾക്കുള്ളിൽ നേടിയ 2 ഗോളുകളാണ് മത്സര ഫലം നിർണയിച്ചത്. പത്താം മിനുട്ടിൽ വെസ്റ്റ്വുഡിന്റെ പാസിൽ നിന്നാണ് ക്രിസ് വുഡ് ആദ്യ ഗോൾ നേടിയത്. പിന്നീട് 14 ആം മിനുട്ടിൽ ക്രിസ് വുഡ് തന്നെ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയിലും നോർവിച്ചിന് കാര്യമായി ഒന്നും ചെയ്യാനായില്ല. സ്ഥിരം ഗോൾ വേട്ടക്കാരൻ പുക്കിയും നിറം മങ്ങിയതോടെ തിരിച്ചു വരവ് എന്ന സ്വപ്നം നോർവിച്ചിന് ഉപേക്ഷിക്കേണ്ടി വന്നു.

Advertisement