ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ബ്രയ്ട്ടനെതിരെ സമനില പാലിച്ച് ബേൺലി. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോൾ വീതം നേടി. ഇരു ടീമുകൾക്കും ഇതോടെ 5 പോയിന്റായി. എങ്കിലും ഗോൾ വിത്യസത്തിന്റെ അടിസ്ഥാനത്തിൽ ബേൺലി 12 ആം സ്ഥാനത്തും, ബ്രയ്ട്ടൻ 14 ആം സ്ഥാനത്തുമാണ്.
ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ലെങ്കിലും ബ്രയ്ട്ടൻ മികച്ച ഏതാനും അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷെ രണ്ടാം പകുതിയിൽ 51 ആം മിനുട്ടിൽ നീൽ മൗഫെ ബ്രയ്ട്ടനെ മുന്നിൽ എത്തിച്ചു. മത്സരം ഒരു മണിക്കൂർ പിന്നിട്ടതോടെ ലെനനെ പിൻവലിച്ച് ജെഫ് ഹെൻഡ്രികിനെ ഇറക്കിയ ബേൺലി പരിശീലകൻ ഡെയ്‌ശിന് ഇഞ്ചുറി ടൈമിൽ അതിന്റെ ഫലം ലഭിച്ചു. 91 ആം മിനുട്ടിൽ താരം ഗോൾ നേടി അവർക്ക് വിലപ്പെട്ട 1 പോയിന്റ് സമ്മാനിച്ചു.