വാറും സോളോ ഗോളും, ഷെഫീൽഡിനെ മറികടന്ന് സൗത്താംപ്ടൻ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൗത്താംപ്ടന് ജയം. ഷെഫീൽഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് സൈന്റ്‌സ് സീസണിലെ രണ്ടാം ജയം കുറിച്ചത്. ജയത്തോടെ 7 പോയിന്റുള്ള അവർ നിലവിൽ ലീഗിൽ പത്താം സ്ഥാനത്താണ്. 5 പോയിന്റുള്ള ഷെഫീൽഡ് 13 ആം സ്ഥാനത്തുമാണ്‌.

ഗോൾ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കളി ആവേഷകരമായത്. 53 ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്ന് ലഭിച്ച അവസരത്തിൽ നിന്ന് മക്ബ്രൂണി ഷെഫീൽഡിനായി ഗോൾ നേടിയെങ്കിലും VAR പരിശോധനയിൽ ഗോൾ അനുവദിച്ചില്ല. ഓഫ് സൈഡ് ആണെന്നായിരുന്നു VAR കണ്ടെത്തൽ. പക്ഷെ 66 ആം മിനുട്ടിൽ ബൗഫലിൽ നിന്ന് പന്ത് സ്വീകരിച്ച മൂസ ജൻപ്പോ മികച്ച സോളോ ഗോളിലൂടെ സൗത്താംപ്ടൻറെ വിജയ ഗോൾ നേടി. 85 ആം മിനുട്ടിൽ അപകടകരമായ ഫൗൾ നടത്തിയ ബില്ലി ഷാർപ്പ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ഷെഫീൽഡിന് തിരിച്ചടിയായി.

Advertisement