പോൾ പോഗ്ബയുടെ സാന്നിധ്യം മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യമാണ് എന്ന് ബ്രൂണൊ ഫെർണാണ്ടസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രൂണൊ ഫെർണാണ്ടസ്. പോൾ പോഗ്ബയുടെ സാന്നിദ്ധ്യം ടീമിന് ആവശ്യമാണ് എന്നും ടീമിനെ വലിയ രീതിയിൽ സഹാക്കാൻ പോൾ പോഗ്ബയ്ക്ക് ആകും എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. പോഗ്ബയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. തങ്ങൾ രണ്ടു പേരും ഇറ്റാലിയൻ ഭാഷയിലാണ് സംസാരിക്കാറുള്ള എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

കഴിഞ്ഞ സീസൺ അവസാനത്തിൽ താനും പോഗ്ബയും പിച്ചിൽ നല്ല കൂട്ടുകെട്ട് ആയിരുന്നു. എന്നാൽ ഈ സീസൺ തുടക്കത്തിൽ പോഗ്ബയ്ക്ക് കൊറോണ വന്നത് അദ്ദേഹത്തിന് വലിയ പ്രശ്നങ്ങൾ നൽകി. എന്നാൽ ഇപ്പോൾ പോഗ്ബ പൂർണ്ണ ഫിറ്റ്നെസിൽ എത്തി എന്നും തന്റെ യഥാർത്ഥ മികവിൽ എത്തി എന്നും ബ്രൂണോ പറഞ്ഞു. വെസ്റ്റ് ഹാമിന് എതിരെ നേടിയ ഗോൾ പോഗ്ബയ്ക്ക് അദ്ദേഹത്തിന്റെ ആത്മവിശ്വാസം തിരികെ നൽകി എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.