ലോകത്ത് ഏറ്റവും കൂടുതൽ ഗോളടിച്ച താരം എന്ന റെക്കോർഡിന് ഒപ്പം ക്രിസ്റ്റ്യാനോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ യുവന്റസിനായി നേടിയ ഗോളോടെ ഒരു ചരിത്ര നേട്ടത്തിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തി. 759 കരിയർ ഗോളുകൾ എന്ന നേട്ടത്തിൽ ആണ് റൊണാൾഡോ എത്തിയത്. ലോകത്ത് ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി റൊണാൾഡോ ഇതോടെ മാറി. ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബികാന്റെ റെക്കോർഡിന് ഒപ്പം ആണ് റൊണാൾഡോ എത്തിയത്. ബികാനും 759 ഗോളുകൾ ആണ് ഉള്ളത്.

രാജ്യത്തിനും ക്ലബുകൾക്കുമായി കളിച്ച് 759 ഗോളുകൾ ഇതുവരെ നേടാൻ റൊണാൾഡോക്ക് ആയി‌. 757 ഗോളുകൾ നേടിയ ബ്രസീൽ ഇതിഹാസം പെലെയെ റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ മറികടന്നിരുന്നു. ഇനി ഒരു ഗോൾ കൂടെ നേടിയാൽ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിക്കും.

സ്പോർടിങ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾക്കും ഒപ്പം പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയുമാണ് റൊണാൾഡോ ഇത്രയും ഗോൾ നേടിയത്.

റൊണാൾഡോയുടെ ഗോളുകൾ;

🇪🇸 Real Madrid: 450 ⚽
🏴󠁧󠁢󠁥󠁮󠁧󠁿 Man Utd: 118 ⚽
🇵🇹 Portugal: 102 ⚽
🇮🇹 Juventus: 84 ⚽
🇵🇹 Sporting: 5 ⚽