“ലീഗ് കപ്പ് മുതൽ ചാമ്പ്യൻസ് ലീഗ് വരെ എല്ലാം നേടണം” – ബ്രൂണൊ ഫെർണാണ്ടസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം എല്ലാ കിരീടങ്ങളും നേടണം എന്നാണ് തന്റെ ആഗ്രഹം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ്. കഴിഞ്ഞ സീസൺ പകുതിക്ക് വെച്ചായിരുന്നു ബ്രൂണൊ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ബ്രൂണൊ ഫെർണാണ്ടസിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ആദ്യ സമ്പൂർണ്ണ സീസണായിരിക്കും ഇത്. ഈ ക്ലബിനൊപ്പം എല്ലാ കിരീടങ്ങളും നേടൽ ആണ് ലക്ഷ്യം എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

തനിക്ക് ലീഗ് കപ്പ്, പ്രീമിയർ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യൻസ് ലീഗ് തുടങ്ങി എല്ലാ കിരീടങ്ങളും നേടണം‌. പരിശീലന ഗ്രൗണ്ടിൽ ഉള്ള മത്സരമായാൽ പോലും അത് വിജയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. ടീം മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഒരോ സീസണിലും ക്ലബ് മുന്നോട്ട് വരികയാണെന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. ക്ലബിന്റെ ആരാധകർക്ക് സന്തോഷം നൽകാൻ വേണ്ടി കിരീടങ്ങൾ സ്വന്തമാക്കണം എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.