ബ്രൂണോയുടെ മാഞ്ചസ്റ്ററിലേക്കുള്ള വരവിന് റൊണാൾഡോ സഹായിച്ചു

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ ബ്രൂണോ ഫെർണാണ്ടസിന്റെ മാഞ്ചസ്റ്ററിലേക്കുള്ള വരവിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പങ്ക്. ബ്രൂണോ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള വരവിന് ക്രിസ്റ്റ്യാനോ സഹായിച്ചതായി വ്യക്തമാക്കിയത്. മാഞ്ചസ്റ്ററിൽ കരാർ ഒപ്പുവെക്കും മുമ്പ് യുണൈറ്റഡിനെ കുറിച്ച് താൻ റൊണാൾഡോയോട് ചോദിച്ചിരുന്നു. അദ്ദേഹം യുണൈറ്റഡിനെ കുറിച്ച് നല്ലത് മാത്രമാണ് പറഞ്ഞത്. ബ്രൂണോ പറയുന്നു.

യുണൈറ്റഡിൽ എത്തിയ ശേഷമാണ് തന്റെ സ്വപ്നങ്ങൾ പൂവണിഞ്ഞ് തുടങ്ങിയത് എന്നും റൊണാൾഡോ പറഞ്ഞതായി ബ്രൂണോ പറഞ്ഞു. ബ്രൂണോയുടെ മാഞ്ചസ്റ്ററിലേക്കുള്ള വരവിൽ റൊണാൾഡോയ്ക്ക് സന്തോഷം ഉണ്ട് എന്നും ബ്രൂണോ പറഞ്ഞു. ബ്രൂണോയെ സൈൻ ചെയ്യും മുമ്പ് പരിശീലകൻ ഒലെ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ബ്രൂണോയെ കുറിച്ച് അന്വേഷിച്ചിരുന്നു. ബ്രൂണോയെ കുറിച്ച് റൊണാൾഡോ മികച്ച അഭിപ്രായമായിരുന്നു പറഞ്ഞത് എന്ന് ഒലെയും പറഞ്ഞു.

Advertisement