കെങ്ക്രെയും സേതുവും സെമി ഫൈനലിൽ, ഗോകുലത്തിന്റെ എതിരാളികൾ തീരുമാനമായി

- Advertisement -

ഇന്ത്യൻ വനിതാ ലീഗിന്റെ സെമി ഫൈനലുകൾ തീരുമാനമായി. ഇന്ന് നടന്ന ഗ്രൂപ്പ് മത്സരങ്ങൾ വിജയിച്ചതോടെ കെങ്ക്രെ എഫ്വ്സിയും സേതു എഫ് സിയും സെമി ഫൈനലിലേക്ക് കടന്നു. ഇന്ന് കെങ്ക്രെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബെംഗളൂരു യുണൈറ്റഡിനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനം കെങ്ക്രെ ഉറപ്പിച്ചു. ഒരു മത്സരം ബാക്കി ഉണ്ടെങ്കിലും ഗോകുലം ഗ്രൂപ്പിൽ ഒന്നാമതായി തന്നെ ഫിനിഷ് ചെയ്യും.

സേതു എഫ് സി ഇന്ന് എതിരില്ലാത്ത ആറു ഗോളുകൾക്ക് ബറോഡ എഫ് സിയെ ആണ് പരാജയപ്പെടുത്തിയത്. സേതു ഗ്രൂപ്പ് എയിൽ രണ്ടാമതും ക്രിപ്സ ഗ്രൂപ്പ് എയിൽ ഒന്നാമതുമായി ഫിനിഷ് ചെയ്തു. സെമി ഫൈനലിൽ ഗോകുലം സേതു എഫ് സിയെയും ക്രിപ്സ കെങ്ക്രെ എഫ് സിയെയും ആണ് നേരിടുക. നിലവിലെ ലീഗ് ചാമ്പ്യന്മാരാണ് സേതു എഫ് സി.

Advertisement