“മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത അർഹിക്കുന്നു” – ബ്രൂണോ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത അർഹിക്കുന്നുണ്ട് എന്നും അത് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടും എന്ന് യുണൈറ്റഡ് മധ്യനിര താരം ബ്രൂണൊ ഫെർണാണ്ടസ്. വ്യക്തിഗത നേട്ടങ്ങളിൽ ഒന്നും തനിക്ക് ലക്ഷ്യമില്ല. ഈ സീസണിലെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് യോഗ്യത ആണ്. അത് ഈ ടീം അർഹിക്കുന്നുണ്ട്. അവിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുമെന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

ഇപ്പോൾ ലീഗിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. നാളെ ടോട്ടൻഹാമിനെതിരെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വന്നത് കിരീടങ്ങൾ നേടാൻ ആണ്. ക്ലബിൽ പരാമവധി കാലം നിന്ന് ഒരുപാട് കിരീടങ്ങൾ നേടൽ ആണ് ലക്ഷ്യം എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. പോഗ്ബയും റാഷ്ഫോർഡും തിരികെയെത്തി എന്നത് ടീമിന് ഒരുപാട് ഗുണം ചെയ്യും എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

Advertisement