ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് മുൻ ഇംഗ്ലണ്ട് താരം എത്തിയേക്കും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ വൈറസ് ബാധയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് മുൻ ഇംഗ്ലണ്ട് താരം ആൻഡ്രൂ സ്‌ട്രോസ് എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് സി.ഇ.ഓ കെവിൻ റോബെർട്സ് രാജിവെച്ചിരുന്നു. തുടർന്ന് താൽകാലിക സി.ഇ.ഓയായി നിക്ക് ഹോക്‌ലിയെ ക്രിക്കറ്റ് ഓസ്ട്രേലിയ നിയമിച്ചിരുന്നു.

എന്നാൽ സ്ഥിരം സി.ഇ.ഓയെ കണ്ടെത്താനുള്ള ശ്രമമാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കൂടിയായ ആൻഡ്രൂ സ്‌ട്രോസിൽ എത്തിയത്. നേരത്തെ ഇംഗ്ലണ്ട് & വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടറായും സ്‌ട്രോസ് പ്രവർത്തിച്ചിട്ടുണ്ട്. 2015 മുതൽ 2018വരെയാണ് സ്‌ട്രോസ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചത്. 1998-99 കാലഘട്ടങ്ങളിൽ സിഡ്‌നി യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിച്ച പരിചയവും സ്‌ട്രോസിന് ഉണ്ട്. ഇംഗ്ലണ്ടിന്റെ കൂടെ മൂന്ന് തവണ ആഷസ് കിരീടം സ്‌ട്രോസ് നേടിയിട്ടുണ്ട്.