ഫോം തുടർന്ന് ഫ്രേസർ, ബോൺന്മൗത്തിന് ജയം

- Advertisement -

ഈ സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോളടിച്ചും അവസരമൊരുക്കിയും കിടിലൻ ഫോമിലുള്ള റയാൻ ഫ്രേസർ തിളങ്ങി നിന്ന മത്സരത്തിൽ ബോൺന്മൗത്തിന് ജയം. 2-1 നാണ് അവർ ഹഡെയ്‌സ്ഫീൽഡ് ടൗണിനെ വീഴ്ത്തിയത്.

ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകളാണ് എഡി ഹോവെയുടെ ടീമിന് ജയം ഒരുക്കിയത്. അഞ്ചാം മിനുട്ടിൽ ഫ്രേസറിന്റെ അസിസ്റ്റിൽ കാലം വിൽസൻ നേടിയ ഗോളിന് ലീഡെടുത്ത അവർ 22 ആം മിനുട്ടിൽ വിൽസന്റെ അസിസ്റ്റിൽ ഫ്രേസർ നേടിയ ഗോളിന് ലീഡ് രണ്ടാക്കി ഉയർത്തി. 38 ആം മിനുട്ടിൽ കോംഗോളയുടെ ഗോളിൽ ഹഡെയ്‌സ്ഫീൽഡ് ഒരു ഗോൾ മടക്കിയെങ്കിലും പിന്നീടുള്ള സമയമത്രയും ലീഡ് കാക്കാൻ ബോൺന്മൗത്തിന് സാധിച്ചതോടെ അവർക്ക് ജയം നേടാനായി. നിലവിൽ ലീഗിൽ ആറാം സ്ഥാനത്താണ് അവർ. ഹഡെയ്‌സ്ഫീൽഡ് 17 ആം സ്ഥാനത്തും.

Advertisement