സീസൺ അവസാനിക്കുന്നതിന് മുൻപ് തന്നെ സജീവമായ ബ്രൈറ്റണിന്റെ ട്രാൻസ്ഫർ നീകങ്ങൾ മുൻപോട്ട്. ബെറൂസിയ ഡോർട്മുണ്ട് താരം മഹ്മൂദ് ദാഹോദ് ആണ് പുതുതായി ടീമിൽ എത്തിക്കുന്നത്. 27കാരനായ മധ്യനിര താരം സീസൺ അവസാനിക്കുന്നതോടെ ഫ്രീ എജെന്റ് ആയാണ് ഇംഗ്ലണ്ടിൽ എത്തുകയെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ചർച്ചകൾ മുൻപോട്ട് പോയതായും. ഇനി കരാറിൽ ഒപ്പിടാൻ മാത്രമേ ബാക്കിയുള്ളൂ എന്നും റിപോർട്ടിൽ സൂചിപ്പിക്കുന്നു.
2017ലാണ് താരം മോഞ്ചേൻഗ്ലാഡ്ബാക്ക് വിട്ട് ജർമൻ താരം ഡോർട്മുണ്ടിൽ എത്തുന്നത്. എന്നാൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയ താരം പലപ്പോഴും ബെഞ്ചിലേക്കും ഒതുങ്ങി. ഈ സീസണിലും ഇതുവരെ 9 ലീഗ് മത്സരങ്ങൾ മാത്രമാണ് ടീമിനായി ഇറങ്ങിയത്. പലപ്പോഴും പരിക്കിന്റെ പിടിയിലും ആയിരുന്നു. ജർമൻ ദേശിയ ടീമിന് വേണ്ടിയും അരങ്ങേറിയിട്ടുണ്ട്. ഇതോടെ ബ്രൈറ്റണിന്റെ ഈ ട്രാൻസ്ഫർ വിൻഡോയിലെ മൂന്നാമത്തെ ട്രാൻസ്ഫർ ആയി ദാഹോദ് മാറിയേക്കും. വാട്ഫോഡിൽ നിന്നും ജാവോ പെഡ്രോ, ലിവർപ്പൂളിൽ കരാർ അവസാനിക്കുന്ന ജെയിംസ് മിൽനർ എന്നിവർ ടീമിലേക്ക് എത്തുമെന്ന് ഉറപ്പാക്കാൻ ബ്രൈറ്റണിനായിട്ടുണ്ട്. ജൂഡ് ബെല്ലിങ്ഹാമിന് പിറകെ മറ്റൊരു മധ്യനിര താരം കൂടി ടീം വിടുമെന്ന് ഉറപ്പായതോടെ ഡോർട്മുണ്ടിനും ഇനി പകരക്കാരെ തേടേണ്ടതുണ്ട്.
Download the Fanport app now!