മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ വലിയ താരങ്ങൾ ഒരുക്കമാണ് എന്ന് ടെൻ ഹാഗ്

Newsroom

Picsart 23 05 13 11 35 41 368
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ എറിക് ടെൻ ഹാഗ്, നിരവധി മികച്ച കളിക്കാർ ക്ലബിൽ ചേരാനുള്ള ശക്തമായ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട് എന്ന് പറഞ്ഞു. കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിൽ ചേരുന്നതിനെക്കുറിച്ച് കളിക്കാരിൽ പലർക്കും ഒരു സംശയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി എന്നും താരങ്ങൾക്ക് ഈ ക്ലബിൽ വിശ്വാസം ഉണ്ട് എന്നും ടെൻ ഹാഗ് പറഞ്ഞു.

ടെൻ ഹാഗ് 23 02 15 21 05 35 611

“കഴിഞ്ഞ വർഷം, ഞങ്ങളോടൊപ്പം ചേരാൻ ഞാൻ കളിക്കാരുമായി സംസാരിച്ചപ്പോൾ പലർക്കും ഒരു സംശയവും മടിയുൻ ഉണ്ടായിരുന്നു. ഇപ്പോൾ നിരവധി കളിക്കാർ ഈ പ്രോജക്റ്റിൽ പ്രതീക്ഷ കാണുന്നു – അവർ ടീമിലേക്ക് വരാൻ ആഗ്രഹിക്കുന്നു.” ടെൻ ഹാഗ് പറഞ്ഞു. ടെൻ ഹാഗ് കോച്ചായ ശേഷം റെഡ് ഡെവിൾസ് കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഒരു കിരീടം ഇതിനകം തന്നെ നേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ എഫ് എ കപ്പ് ഫൈനലിലും എത്തിയിട്ടുണ്ട്.

“നിരവധി നിലവാരമുള്ള കളിക്കാർ ഇപ്പോൾ മാൻ യുണൈറ്റഡിൽ ചേരാൻ ആഗ്രഹിക്കുന്നു.” എന്നും ടെൻ ഹാഗ് പറയുന്നു. ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ വലിയ നീക്കങ്ങൾ നടത്താൻ യുണൈറ്റഡ് ഒരുങ്ങുന്നുണ്ട്.