ബ്രെന്റ്ഫോർഡിന്റെ തിരിച്ചുവരവിൽ ലെസ്റ്റർ തളർന്നു

Newsroom

20220807 204528

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വിജയം കൈവിട്ട് ലെസ്റ്റർ സിറ്റി. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ 2 ഗോളിന് മുന്നിൽ നിന്ന ശേഷം ബ്രെന്റ്ഫോർഡിനോട് ലെസ്റ്റർ സിറ്റി സമനില വഴങ്ങി. 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. ആദ്യ പകുതിയിൽ 33ആം മിനുട്ടിൽ തിമൊഠി കാസ്റ്റാനെ ആണ് ലെസ്റ്ററിനായി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡ്യൂസ്ബെറിഹാൾ കൂടെ ഗോൾ നേടിയതോടെ ലെസ്റ്ററിന് ലീഡ് 2-0 എന്നായി.

അവിടെ നിന്നാണ് ബ്രെന്റ്ഫോർഡ് തിരിച്ചടിച്ചത്. 62ആം മിനുട്ടിൽ ടോണിയിലൂടെ ആദ്യ ഗോൾ. പിന്നെ കളി അവസാനിക്കാൻ നാലു മിനുട്ട് മാത്രം ശേഷിക്കെ ജോഷുവ ഡാസിൽവയിലൂടെ ലെസ്റ്ററിന്റെ ജയം തട്ടിയെടുത്ത സമനില ഗോളും.

Story Highlight; FULL-TIME Leicester 2-2 Brentford

Brentford fight back from two goals down to clinch a point

#LEIBRE