പ്രീമിയർ ലീഗിൽ ഇന്ന് ബോക്സിങ് ഡേ പൂരം

Twitter/@PremierLeague
- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് ബോക്സിങ് ഡേ മത്സരങ്ങളുടെ പൂരം.  പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ലീഗിലെ 18 ടീമുകൾക്കും മത്സരമുണ്ട്. 9 മത്സരങ്ങളാണ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുക.

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലിവർപൂളിന് സ്വന്തം ഗ്രൗണ്ടിൽ എതിരാളികൾ ന്യൂ കാസിലാണ്. ലീഗിൽ ഒന്നാം സ്ഥാനത്ത് നാല് പോയിന്റിന്റെ ലീഡുള്ള ലിവർപൂളിന് അത് നിലനിർത്താൻ ഇന്ന് ജയം അനിവാര്യമാണ്. ലീഗിൽ 15ആം സ്ഥാനത്തുള്ള ന്യൂ കാസിലിനു ലിവർപൂളിന് എത്രത്തോളം വെല്ലുവിളി സൃഷ്ട്ടിക്കാൻ കഴിയുമെന്ന് കാത്തിരുന്ന് കാണാം.

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികൾ ലെസ്റ്റർ സിറ്റിയാണ്. ലെസ്റ്ററിന്റെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ശക്തരായ ചെൽസിയെ തോൽപ്പിച്ചു വരുന്ന ലെസ്റ്റർ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്നത്തെ മത്സരത്തിൽ ശക്തമായ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ടിലും പരാജയപ്പെട്ട സിറ്റിക്ക് കിരീട പോരാട്ടത്തിൽ ലിവർപൂളിന് വെല്ലുവിളി സൃഷ്ട്ടിക്കാൻ ജയം കൂടിയേ മതിയാവു.

ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ടോട്ടൻഹാമിന്‌ സ്വന്തം ഗ്രൗണ്ടിൽ എതിരാളികൾ ബൗൺമൗത്ത് ആണ്. കഴിഞ്ഞ മത്സരത്തിൽ ലെസ്റ്ററിനോട് പരാജയപ്പെട്ട ചെൽസിക്ക് ഇന്നത്തെ എതിരാളികൾ വാട്ഫോർഡ് ആണ്. വാട്ഫോർഡിന്റെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ. മറ്റു മത്സരങ്ങളിൽ ആഴ്‌സണൽ ബ്രൈട്ടനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടിൽ ഹഡേഴ്സ് ഫീൽഡിനെയും ഫുൾഹാം വോൾവ്‌സിനെയും ബേൺലി എവർട്ടണെയും ക്രിസ്റ്റൽ പാലസ് കാർഡിഫിനെയും നേരിടും.

Advertisement