ബൊകയൊക്കൊ തിരിച്ചെത്തി, മിലാൻ ഇന്നിറങ്ങുന്നു

- Advertisement -

ഇറ്റാലിയൻ ലീഗിൽ മിലാൻ ഇന്ന് ഫ്രോസിനോണിനെതിരെ ഇറങ്ങുന്നു. തുടർച്ചയായ നാല് മത്സരങ്ങളിൽ ജയമില്ലാത്ത മിലാൻ ഇന്ന് ജയം മാത്രമാണ് മുന്നിൽ കാണുന്നത്. ബൊകയൊക്കൊ, ഫ്രാങ്ക് കേസ്സിയെന്നിവർ മധ്യനിരയിൽ തിരിച്ചെത്തിയപ്പോൾ സുസോ ഇന്ന് കളത്തിൽ ഇറങ്ങില്ല. പരിക്കിൽ നിന്നും മോചിതനാവാത്തതാണ് സുസോയ്ക്ക് വിനയായത്.

യൂറോപ്പ ലീഗിൽ നിന്നും ഒളിംപ്യക്കോസിനോട് പരാജയമേറ്റു വാങ്ങി പുറത്തായതിന് പിന്നാലെ ഫിയോറെന്റീനയോടും മിലാൻ പരാജയപ്പെട്ടു.  ഫ്രോസിനോണിനോടും സ്പാലിനും എതിരായ മത്സരങ്ങൾ ജയിച്ചില്ലെങ്കിൽ ഗട്ടൂസോയ്ക്ക് പരിശീലക സ്ഥാനം നഷ്ടമായേക്കും.

 സ്‌ക്വാഡ് : Donnarumma, G Donnarumma, Reina; Abate, Calabria, Conti, Laxalt, Musacchio, Rodríguez, Romagnoli, Simic, Zapata; Bakayoko, Kessie, Mauri, Montolivo, Torrasi; Calhanoglu, Castillejo, Cutrone, Halilovic, Higuaín, Tsadjout

Advertisement