ലെസ്റ്റർ സിറ്റിയുടെ വല നിറച്ച് ബോണ്മത്

- Advertisement -

ലെസ്റ്റർ സിറ്റിയെ തകർത്ത് ബോണ്മത്. ഇന്ന് ബോണ്മതിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ലെസ്റ്റർ സിറ്റിയെ ബോണ്മത് പരാജയപ്പെടുത്തിയത്. സ്കോടിഷ് വിങ്ങർ റയാൻ ഫ്രേസറിന്റെ ഇരട്ട ഗോളുകളാണ് ബോണ്മതിന് ഇത്ര വലിയ ജയം സമ്മാനിച്ചത്. പരിക്ക് കാരണം ഇന്ന് ഇറങ്ങുമോ എന്ന് സംശയമുണ്ടായിരുന്ന താരമായിരുന്നു ഫ്രേസർ.

പക്ഷെ ഇറങ്ങുകയും രണ്ടു ഗോളടിക്കുകയും ചെയ്ത് താരമായി ഫ്രേസർ ഇന്ന്. 19ആം മിനുട്ടിലും 37ആം മിനുട്ടിലുമായിരുന്നു ഫ്രേസറിന്റെ ഗോളുകൾ. രണ്ട് ഗോളുകൾക്ക് പുറമെ ഒരു അസിസ്റ്റും ഫ്രേസർ ഇന്ന് സ്വന്തമാക്കി. ആഡം സ്മിത് നേടിയ ഗോളാണ് ഫ്രേസർ അസിസ്റ്റ് ചെയ്തത്. ജോഷുവ കിംഗാണ് ബോണ്മതിന്റെ ഇന്നത്തെ മറ്റൊരു സ്കോറർ.

കളിയുടെ അവസാന നിമിഷം മാഡിസണും ആൾ ബ്രൈറ്റണുമാണ് ലെസ്റ്ററിന്റെ ഗോളുകൾ നേടിയത്. 69ആം വെസ് മോർഗൻ ചുവപ്പ് കണ്ട് പുറത്ത് പോയത് ലെസ്റ്ററിനെ 10 പേരാക്കി ചുരുക്കിയിരുന്നു. ഇന്നത്തെ ജയത്തോടെ 10 പോയന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തി ബോണ്മത്.

Advertisement