സാഹ തിരിച്ചുവന്നു, ക്രിസ്റ്റൽ പാലസിന് ജയം

- Advertisement -

പരിക്കേറ്റ് രണ്ടാഴ്ചയായി വിശ്രമമത്തിൽ ആയിരുന്ന വിൽഫ്രഡ് സാഹ തിരിച്ചുവന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിന് ജയം. തിരിച്ചുവരവിൽ സാഹ തന്നെയാണ് താരമായതും. ഹഡേഴ്സ്ഫീൽഡിനെ എവേ മത്സരത്തിൽ നേരിട്ട ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. 38ആം മിനുട്ടിൽ സാഹ നേടിയ ഗോൾ ആണ് ഹഡേഴ്സ് ഫീൽഡിനെ തളർത്തിയത്.

ക്രിസ്റ്റൽ പാലസിന്റെ ലീഗിലെ രണ്ടാം ജയം മാത്രമായിരുന്നു ഇത്. ലീഗിൽ അവസാന മൂന്ന് മത്സരങ്ങളും ക്രിസ്റ്റൽ പാലസ് പരാജയപ്പെട്ടിരുന്നു. ഈ ജയം പാലസിനെ ഫോമിലേക്ക് എത്തുമെന്നാണ് പാലസ് ആരാധകരും കരുതുന്നത്. ഇപ്പോൾ ലീഗിൽ പത്താം സ്ഥാനത്താണ് പാലസ്.

Advertisement