ഇന്ത്യയുടെ ബാറ്റിംഗ് ശക്തം: ചേതേശ്വര്‍ പുജാര

- Advertisement -

ഇന്ത്യയുടെ ബാറ്റിംഗ് യൂണിറ്റ് ശക്തമെന്ന് പറഞ്ഞ് ചേതേശ്വര്‍ പുജാര. ടീമിലെ ബഹുഭൂരിഭാഗം അംഗങ്ങളെല്ലാം തന്നെ പരിചയ സമ്പന്നരാണെന്നും അത് ടീമിന്റെ ബാറ്റിംഗിനെ അതി ശക്തമാക്കുമെന്നും താരം പറഞ്ഞു. ഇന്ത്യ ഇന്ത്യയില്‍ എന്നും മികച്ച ക്രിക്കറ്റാണ് കളിയ്ക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് അല്ലെങ്കില്‍ ഏഷ്യയ്ക്ക് പുറത്താണ് ടീം പതറാറുള്ളത്. എന്നാല്‍ അടുത്തിടെയായി അതും ഏറെ മാറിയിട്ടുണ്ടെന്ന് പുജാര പറഞ്ഞു.

പല മത്സരങ്ങളിലും വിജയത്തിനു അടുത്തെത്തുവാനും പരമ്പര വിജയമില്ലെങ്കിലും മത്സരങ്ങള്‍ ജയിക്കുവാന്‍ ഇന്ത്യയ്ക്ക് ആവുന്നുണ്ട്. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും അത് കണ്ടതാണ്. ഓസ്ട്രേലിയയില്‍ ഇന്ത്യ ലക്ഷ്യമാക്കുന്നത് പരമ്പര വിജയം തന്നെയാണെന്നും താരം കൂട്ടി ചേര്‍ത്തു.

Advertisement