‘Black Lives Matters’ ഇനി പ്രീമിയർ ലീഗ് ജേഴ്സിയിലും

- Advertisement -

കറുത്ത വർഗക്കാർക്ക് എതിരായ വംശീയ അധിക്ഷേപങ്ങൾക്ക് എതിരെ പ്രീമിയർ ലീഗും പ്രതികരിക്കും. അടുത്ത ആഴ്ച പ്രീമിയർ ലീഗ് സീസൺ പുനരാരംഭികുമ്പോൾ മുഴുവൻ താരങ്ങളുടെയും ജേഴ്സിയിൽ Black Lives Matters എന്ന സന്ദേശ എഴുതിയിട്ടുണ്ടാകും. ജേഴ്സിയിൽ താരങ്ങളുടെ പേര് എഴുതുന്നതിന് പകരമായിരിക്കും ഈ സന്ദേശം എഴുതുക.

ഇതിന് മുഴുവൻ ക്ലബുകളും പ്രീമിയർ ലീഗും അനുവാദം നൽകി. ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ആയിരിക്കും ഇത്തരത്തിൽ ജേഴ്സി ഒരുക്കുന്നത്. അതിനു ശേഷം വരുന്ന മത്സരങ്ങളിൽ വംശീയ അധിക്ഷേപങ്ങൾക്ക് എതിരെയും ഒപ്പം കൊറോണക്ക് എതിരെ പൊരുതുന്നവർക്ക് അനുകൂലമായുമുള്ള ലോഗോകൾ ജേഴ്സിയിൽ ചേർക്കും. 17ആം തീയതി ആണ് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നത്.

Advertisement