പനിയുള്ളപ്പോളും തന്നെ ടീമില്‍ ഉള്‍പ്പെടുത്തി ഗാംഗുലി തന്നെ പിന്തുണച്ചിരുന്നു – മുരളി കാര്‍ത്തിക്

Pune : Pune Warriors captain S Ganguly celebrates with teammates the dismissal of Adam Gilchrist during the IPL match against Kings XI Punjab in Pune on Sunday. PTI Photo by Shirish Shete(PTI4_8_2012_000188B)
- Advertisement -

104 ഡിഗ്രി പനിയുള്ള ദിവസവു തന്നെ കളിപ്പിക്കുവാന്‍ സൗരവ് ഗാംഗുലി മുതിര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞ് മുരളി കാര്‍ത്തിക്. ഐപിഎലില്‍ പൂനെ വാരിയേഴ്സിന് വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കളിക്കുമ്പോളാണ് സംഭവമെന്നും മുരളി കാര്‍ത്തിക് വ്യക്തമാക്കി. ഗാംഗുലിയ്ക്ക് താരത്തിനോട് വലിയ താല്പര്യമില്ലെന്ന് ആളുകള്‍ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് ഗാംഗുലി തന്നെ പിന്തുണച്ച കാര്യം മുരളി കാര്‍ത്തിക് വ്യക്തമാക്കിയത്.

താന്‍ ആ മത്സരത്തില്‍ ഫുള്‍ സ്ലീവ് സ്വെറ്ററിട്ടാണ് കളിച്ചത്, കാരണം തനിക്ക് പനിക്കോളുണ്ടായിരുന്നു. ഗാംഗുലി തന്റെ ബൗളിംഗില്‍ എത്രമാത്രം വിശ്വസിച്ചു എന്നതിന്റെ സൂചനയാണ് ഇതെന്നും മുരളി വ്യക്തമാക്കി. 2012 ല്‍ തന്നെ ചെന്നൈയിലേക്ക് ട്രേഡ് ചെയ്യുവാന്‍ ഫ്രാഞ്ചൈസി ഒരുങ്ങിയപ്പോള്‍ ഗാംഗുലിയാണ് അതിനെ എതിര്‍ത്തതെന്നും മുരളി കാര്‍ത്തിക് വ്യക്തമാക്കി.

ഗാംഗുലിയ്ക്ക് കീഴില്‍ മൂന്ന് വര്‍ഷത്തോളം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലും കളിച്ച താരമാണ് മുരളി കാര്‍ത്തിക്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ താരത്തിന് അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. എട്ട് ടെസ്റ്റുകളിലും 37 ഏകദിനങ്ങളിലുമാണ് താരം കളിച്ചത്. കൂടുതലും ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലാണ് താരം കളിച്ചത്. എന്നാല്‍ അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരുടെ കാലഘട്ടത്തില്‍ കളിച്ചത് താരത്തിന് തിരിച്ചടിയായിട്ടുണ്ട്.

Advertisement