ആഴ്സണലിന് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ആഴ്സണലിന്റെ ഡിഫൻഡർ ഹെക്ടർ ബെല്ലറിന്റെ പരിക്ക് അതീവ ഗുരുതരമാണെന്ന് ക്ലബ് അറിയിച്ചു. ചെൽസിക്കെതിരാറ്റ മത്സരത്തിലായിരുന്നു ബെല്ലറിന് പരിക്കേറ്റത്. എ സി എൽ ഇഞ്ച്വറി ആണ് ബെല്ലറിന് പറ്റിയിരിക്കുന്നത്. ഏകദേശം ഒമ്പതു മാസത്തോളം താരം പുറത്തിരിക്കേണ്ടി വരും.
ആഴ്സണൽ ഡിഫൻസ് ലൈനിൽ ബെല്ലരിന്റെ അഭാവം വലിയ വിള്ളൽ ഉണ്ടാക്കും. അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനുള്ള ആഴ്സണലിന് ഈ വാർത്ത വലിയ നിരാശ നൽകും. 23കാരനായ സ്പാനിഷ് റൈറ്റ് ബാക്ക് ഒരു കാഫ് ഇഞ്ച്വറിയിൽ നിന്ന് തിരിച്ചുവരുന്ന വഴിയായിരുന്നു.