ഹാളണ്ട് അല്ലാതെ മറ്റാര്? പ്രീമിയർ ലീഗ് ഓഗസ്റ്റ് മാസത്തിലെ മികച്ച താരമാവാൻ 8 പേരുടെ നോമിനേഷൻ

Wasim Akram

20220907 035939
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് ഓഗസ്റ്റ് മാസത്തെ മികച്ച താരങ്ങൾക്കുള്ള നോമിനേഷൻ എത്തി. 8 താരങ്ങൾ ആണ് ലിസ്റ്റിൽ ഇടം പിടിച്ചത്. ഓഗസ്റ്റിൽ കളിച്ച 5 കളികളിൽ 2 ഹാട്രിക് അടക്കം 9 ഗോളുകളും 1 അസിസ്റ്റും നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ ഏർലിംഗ് ഹാളണ്ട് അവാർഡ് നേടും എന്നുറപ്പാണ്. ഹാളണ്ടിനു പുറകെ സീസണിൽ ഉഗ്രൻ തുടക്കം ലഭിച്ച ആഴ്‌സണലിന്റെ ഗബ്രിയേൽ ജീസുസ്‌, മാർട്ടിൻ ഒഡഗാർഡ് എന്നിവരും നോമിനേഷൻ നേടി. ഓഗസ്റ്റിൽ 3 ഗോളുകൾ നേടിയ ജീസുസ് 3 ഗോളുകൾക്ക് അവസരവും ഒരുക്കിയിരുന്നു.

പ്രീമിയർ ലീഗ്

പ്രീമിയർ ലീഗിൽ പുതുതായി എത്തി കളിച്ച ആദ്യ മത്സരങ്ങളിൽ ഗോളടിച്ചു കൂട്ടിയ ഫുൾഹാമിന്റെ അലക്സാണ്ടർ മിട്രോവിച്, ലീഡ്സ് യുണൈറ്റഡിനു ആയി ഓഗസ്റ്റിൽ 5 ഗോളുകളും ഒരു അസിസ്റ്റും നേടിയ റോഡ്രിഗോ, ബ്രൈറ്റന്റെ മികവിന് പ്രധാന പങ്ക് വഹിച്ച പാസ്‌കൾ ഗ്രോസ്, ക്രിസ്റ്റൽ പാലസിൽ എന്നത്തേയും പോലെ ആസാധ്യമായി കളിച്ച വിൽഫ്രയിഡ് സാഹ എന്നിവർക്ക് ഒപ്പം ന്യൂകാസ്റ്റിൽ യുണൈറ്റഡ് ഗോൾ കീപ്പർ നിക് പോപ്പും നോമിനേഷൻ നേടി. ഈ സീസണിൽ ബേർൺലിയിൽ നിന്നു ടീമിൽ എത്തിയ പോപ്പ് ന്യൂകാസ്റ്റിലിന്റെ പ്രധാന ശക്തിയായി മാറിയിരുന്നു.