അമ്രീന്ദർ സിംഗ് എ ടി കെ മോഹൻ ബഗാൻ വിട്ടു

മോഹൻ ബഗാൻ അവരുടെ ഗോൾ കീപ്പർ ആയിരുന്ന അമ്രീന്ദർ സിങിന്റെ കരാർ റദ്ദാക്കി. താരത്തിന് ഇപ്പോൾ മോഹൻ ബഗാനുമായി യാതൊരു കരാറും ഇല്ല എന്ന് മാധ്യമ പ്രവർത്തകൻ ആയ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ വലിയ തുക നൽകി ടീമിൽ എത്തിച്ച അമ്രീന്ദറിന് പക്ഷെ മോഹൻ ബഗാനിൽ നല്ല കാലമായിരുന്നില്ല. കോച്ചും മാനേജ്മെന്റും താരത്തിൽ തൃപതർ അലാത്തതാണ് ഇത്ര പെട്ടെന്ന് താരം ക്ലബ് വിടാൻ കാരണം. ഫ്രീ ഏജന്റായത് കൊണ്ട് ഐ എസ് എല്ലിലെ ക്ലബുകൾക്ക് താരത്തെ ഇനിയും സൈൻ ചെയ്യാൻ ആകും.

കഴിഞ്ഞ സീസണിൽ ലീഗിൽ 22 മത്സരങ്ങൾ താരം മോഹൻ ബഗാനായി കളിച്ചിരുന്നു. റെക്കോർഡ് തുകയ്ക്കാണ് അമ്രീന്ദറിനെ മോഹൻ ബഗാൻ മുംബൈ സിറ്റിയിൽ നിന്ന് സ്വന്തമാക്കിയത്. 2016 മുതൽ കഴിഞ്ഞ 2021വരെ താരം മുംബൈ സിറ്റിക്ക് വേണ്ടി ആയിരുന്നു കളിച്ചിരുന്നത്. മുമ്പ് ബെംഗളൂരു എഫ് സിക്ക് വേണ്ടിയും അമ്രീന്ദർ മുമ്പ് കളിച്ചിട്ടുണ്ട്.