ഒബാമയങ്ങ് എങ്ങോട്ടുമില്ല, ആഴ്സണൽ നായകൻ പുതിയ കരാർ ഒപ്പുവെച്ചു

- Advertisement -

ആഴ്സണൽ ആരാധകർക്ക് ആശ്വസിക്കാം, ആഹ്ലാദിക്കാം. അവരുടെ എല്ലാമെല്ലാമായ ക്യാപ്റ്റൻ ഒബാമയങ്ങ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. ആഴ്സണൽ വാഗ്ദാനം ചെയ്ത കരാർ അംഗീകരിച്ച ഒബാമയങ്ങ് മൂന്ന് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. തനിക്ക് ആഴ്സണൽ ഇതിഹാസമായി കരാർ അവസാനിപ്പിക്കണം എന്ന് കരാർ ഒപ്പുവെച്ച ശേഷം ഒബാമയങ് പറഞ്ഞു.

ഒബാമയങ്ങിന്റെ വേതനം വർധിപ്പിച്ച് കൊണ്ട് ആഴ്ചയിൽ 250000 പൗണ്ട് വേതനം നൽകുന്ന കരാറാണ് താരത്തിന് പുതുതായി ലഭിച്ചിരിക്കുന്നത്. അർട്ടേറ്റയുടെ കീഴിൽ പഴയ പ്രതാപത്തിലേക്ക് തിരികെ വരാൻ ശ്രമിക്കുന്ന ആഴ്സണലിന് ഒബാമയങ്ങിനെ നിലനിർത്തുക എന്നത് അത്യാവശ്യമായിരുന്നു. 32കാരനായ ഒബാമയങ്ങിന് വേണ്ടി ബാഴ്സലോണ അടക്കമുള്ള ക്ലബുകൾ രംഗത്തുണ്ടായിരുന്നു. എന്നാൽ എഫ് എ കപ്പ് നേടിയതും അർട്ടേറ്റയുടെ കീഴിലെ പ്രകടനങ്ങളും ഒബാമയങ്ങിനെ ആഴ്സണലിൽ തന്നെ നിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ആഴ്സണലിനു വേണ്ടി 111 മത്സരങ്ങൾ ഇതുവരെ കളിച്ച ഒബാമയങ് 72 ഗോളുകൾ ക്ലബിനു വേണ്ടി നേടി.

Advertisement