ഒബമയാങ് ഒക്ടോബറിലെ മികച്ച താരം

na

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്സണൽ സ്‌ട്രൈക്കർ പിയേ എമേറിക് ഒബമയാങ് പ്രീമിയർ ലീഗിൽ ഒക്ടോബറിലെ മികച്ച കളിക്കാരനുള്ള അവാർഡ് സ്വന്തമാക്കി. 3 മത്സരങ്ങളിൽ നിന്ന് 5 ഗോൾ നേടി തുടരുന്ന മികച്ച ഫോമിനാണ് താരം അവാർഡിന് അർഹനായത്. നേരത്തെ ആഴ്സണൽ താരം ആരോൻ റംസി ഒക്ടോബറിലെ മികച്ച ഗോളിനുള്ള അവാർഡ് കരസ്ഥമാക്കിയിരുന്നു.

ഒക്ടോബറിൽ താരം കളിച്ച 3 മത്സരങ്ങളിൽ 2 എണ്ണത്തിലും പകരക്കാരനായി ഇറങ്ങിയാണ് താരം ഗോളുകൾ നേടിയത്. ആന്റണി മാർഷ്യൽ, റോസ് ബാർക്ലി, കാലം വിൽസൻ, ഫെർണാണ്ടിഞ്ഞോ, മാത്യു റയാൻ എന്നിവരെ മറികടന്നാണ് താരം അവാർഡ് സ്വന്തമാക്കിയത്. ഈ സീസണിൽ ഇതുവരെ 9 ഗോളുകൾ താരം സ്വന്തം പേരിലാക്കിയിട്ടുണ്ട്