“ഒബാമയങ്ങിന്റെ പേര് ആഴ്സണിലിൽ കളിച്ച വലിയ സ്ട്രൈക്കർമാർക്കൊപ്പം ചേർക്കണം”

- Advertisement -

ആഴ്സണൽ ക്യാപ്റ്റൻ ആയ ഒബാമയങ്ങ് ക്ലബിൽ ഇനിയും ഒരുപാട് കാലം കളിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് ആഴ്സണൽ പരിശീലകൻ അർട്ടേറ്റ. ഇവിടെ ഒരുപാട് കാലം കളിച്ചാൽ ആരാധകരുടെയും സഹതാരങ്ങളുടെയും വലിയ ബഹുമാനം തന്നെ ഒബാമയങ്ങിന് ലഭിക്കും എന്ന് അർട്ടേറ്റ പറയുന്നു. ഒബാമയങ്ങ് ആഴ്സണലൊൽ തുടരും എന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത് എന്നും അർട്ടേറ്റ പറഞ്ഞു.

ആഴ്സണൽ ക്ലബിന് എന്നും മികച്ച സ്ട്രൈക്കർമാർ ഉണ്ടായിരുന്നു. ആ പേരുകൾക്ക് ഒപ്പം ചേർക്കപ്പെടേണ്ട പേരാണ് ഒബാമയങ്ങിന്റേത്. അതിനായി താരം ഇവിടെ ഇനിയും കളിക്കേണ്ടതുണ്ട് എന്ന് അർട്ടേറ്റ പറഞ്ഞു. എഫ് എ കപ്പ് ഫൈനലിൽ ഇരട്ട ഗോളുകളുമായി ആഴ്സണലിനെ കിരീടത്തിലേക്ക് നയിച്ചത് ഒബാമയങ്ങായിരുന്നു. താരത്തെ എങ്ങനെ എങ്കിലും ക്ലബിൽ നിലനിർത്താൻ ശ്രമിക്കുകയാണ് ആഴ്സണൽ. ഇതിനായി ഒരു വലിയ കരാർ തന്നെ അവർ ഒബാമയങിന് വാഗ്ദാനം ചെയ്തതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌ണ്ട്.

32കാരനായ ഒബാമയങ്ങിന് ഇനി ആഴ്സണലിൽ ഒരു വർഷം കൂടെയേ കരാർ ബാക്കിയുള്ളൂ. ബാഴ്സലോണ അടക്കമുള്ള ക്ലബുകൾ ഒബാമയങ്ങിനു വേണ്ടി രംഗത്തുണ്ട്. ആഴ്സണലിനു വേണ്ടി ഇതുവരെ 70 ഗോളുകൾ നേടാൻ ഒബാമയങ്ങിനു കഴിഞ്ഞിട്ടുണ്ട്.

Advertisement