ജോനാഥൻ ട്രോട്ട് ഇംഗ്ലണ്ട് ബാറ്റിംഗ് പരിശീലകൻ

- Advertisement -

പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മുൻ ഇംഗ്ലണ്ട് താരം ജോനാഥൻ ട്രോട്ടിനെ നിയമിച്ചു. ഇംഗ്ലണ്ടിന് വേണ്ടി 52 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം 2018ലാണ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ബുധനാഴ്ച ഓൾഡ് ട്രാഫൊർഡിൽ വെച്ച് പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റ് തുടങ്ങാനിരിക്കെയാണ് ട്രോട്ടിനെ ബാറ്റിംഗ് പരിശീലകനായി നിയമിച്ചത്.

2011ലെ ഐ.സി.സി പ്ലേയർ ഓഫ് ദി ഇയർ കൂടിയാണ് ജോനാഥൻ ട്രോട്ട്. വെസ്റ്റിൻഡീസിനെതിരായ പരമ്പര 2-1ന് സ്വന്തമാക്കിയതിന് ശേഷമാണ് ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ പാകിസ്ഥാനെ നേരിടാനിറങ്ങുന്നത്. ട്രോട്ടിനെ കൂടാതെ മുൻ സ്പിന്നർ ജിതൻ പട്ടേലിനെയും ഫാസ്റ്റ് ബൗളർ ഗ്രെയിം വെൽച്ചിനെയും ഇംഗ്ലണ്ട് പരിശീലക സംഘത്തിൽ ഉൾപെടുത്തിയിട്ടുണ്ട്.

Advertisement