ആസ്റ്റൺ വില്ലയും സ്പർസും തമ്മിൽ മറ്റന്നാൾ നടക്കേണ്ടിയിരുന്ന മത്സരം മാറ്റി വെച്ചു. കൊറോണ കാരണം ആസ്റ്റൺ വില്ല ക്യാമ്പിൽ പല താരങ്ങളും പുറത്ത് ആയതിനാൽ ക്ലബ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മാറ്റം. പകരം സ്പർസ് മറ്റന്നാൾ ഫുൾഹാമിനെ നേരിടും. നേരത്തെ ഡിസംബറിൽ കൊറോണാ കാരണം മാറ്റിവെച്ചിരുന്ന മത്സരമായിരുന്നു ഫുൾഹാമും സ്പർസും തമ്മിൽ ഉള്ളത്. അതാണ് മറ്റന്നാൾ നടക്കാൻ പോകുന്നത്.
ഫുൾഹാമിന്റെ ചെൽസിക്ക് എതിരായ മത്സരം വെള്ളിയാഴ്ചയിൽ നിന്ന് ശനിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ആസ്റ്റൺ വില്ലയുടെ എവർട്ടണ് എതിരായ മത്സരം ശനിയാഴ്ചയിൽ നിന്ന് ഞായറാഴ്ചത്തേക്കും മാറ്റി.