ഫോസു മെൻസ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും, ജർമ്മൻ ക്ലബുമായി കരാർ ധാരണ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഫോസു മെൻസ ക്ലബ് വിടും എന്ന് ഉറപ്പാകുന്നു. യുണൈറ്റഡ് ഓഫർ ചെയ്ത പുതിയ കരാർ നിരസിച്ച താരം ഇപ്പോൾ ജർമ്മൻ ക്ലബായ ബയേർ ലവർകൂസനുമായി അടുക്കുക ആണ്. ഫോസു മെൻസ ലെവർകൂസനിൽ കരാർ ഒപ്പുവെക്കും എന്നാണ് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥിര കരാറിൽ ആകും മെൻസ യുണൈറ്റഡ് വിടുന്നത്.

താരത്തിന് ആറു മാസം കൂടെയേ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ ബാക്കി ഉള്ളൂ. അതുകൊണ്ട് തന്നെ ചെറിയ തുക മാത്രമെ ബയെർ ലെവർകൂസന് താരത്തെ സ്വന്തമാക്കാൻ നൽകേണ്ടി വരികയുള്ളൂ. മികച്ച ടാലന്റ് ആണെങ്കിലും പരിക്ക് കാരണം ഒരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ സ്ഥിരമായി ഫോസു മെൻസയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. ലോണിൽ പല ക്ലബുകളിലും കളിച്ചപ്പോഴും മികവ് തെളിയിക്കാൻ അദ്ദേഹത്തിനായിരുന്നില്ല. മുമ്പ് ലോണിൽ ഫുൾഹാമിനായും ക്രിസ്റ്റൽ പാലസിനു വേണ്ടിയും കളിച്ചിട്ടുണ്ട്. അയാക്സ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. 2014ലാണ് മാഞ്ചസ്റ്ററിൽ എത്തിയത്.