ചെൽസിക്ക് എതിരായ വിജയം ആഴ്സണലിന്റെ വഴിത്തിരിവാകും എന്ന് അർട്ടേറ്റ

20201227 161055

ഇന്നലെ ചെൽസിക്ക് എതിരെ ആഴ്സണൽ നേടിയ വിജയം ക്ലബിന് വളരെ അത്യാവശ്യമായിരുന്നു എന്ന് ആഴ്സണൽ പരിശീലകൻ അർട്ടേറ്റ. ഈ വിജയം ആഴ്സണലിന്റെ സീസണിലെ വഴിത്തിരിവാകും എന്ന് അർട്ടേറ്റ പറയുന്നു. താരങ്ങൾ ഈ വിജയത്തിൽ നിന്ന് ആത്മവിശ്വാസം തിരിച്ചെടുക്കും. അർട്ടേറ്റ പറഞ്ഞു. തന്റെ കളിക്കാരെ കുറിച്ച് അഭിമാനം ഉണ്ട് എന്നും അവർ അത്രയ്ക്ക് പരിശ്രമിക്കുന്നുണ്ട് എന്നും അർട്ടേറ്റ പറഞ്ഞു.

വിജയമില്ലാത്ത ഏഴു ലീഗ് മത്സരങ്ങൾക്ക് ശേഷമായിരുന്നു ആഴ്സണൽ ഒരു മത്സരം വിജയിച്ചത്. ആഴ്സണലിനെ ഇത്ര കാലവും നിർഭാഗ്യം വേട്ടയാടുക ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ആരാധകർക്ക് കുറച്ച് സന്തോഷം കൊടുക്കാൻ കഴിയുന്നതിൽ ആശ്വാസം ഉണ്ട്. ചെൽസി വലിയ ടീമും ലണ്ടൺ ഡാർബി വലിയ മത്സരവുമാണ്. വിജയിച്ച് തുടങ്ങാൻ ഇതിലും നലൽ മത്സരമില്ല. അർട്ടേറ്റ പറഞ്ഞു‌. ടീമിന് ഈ വിജയം അത്യാവശ്യമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു‌

Previous articleവിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക
Next articleഐസിസിയുടെ ദശാബ്ദത്തിലെ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‍ലി, അശ്വിനും ടീമില്‍