ആഴ്‌സണലിന്റെ യുവ സൂപ്പർ താരം ബുകയോ സാക ക്ലബും ആയുള്ള കരാർ പുതുക്കുന്ന കാര്യത്തിൽ തനിക്ക് പൂർണ ആത്മവിശ്വാസം ഉണ്ടെന്നു പരിശീലകൻ മൈക്കിൾ ആർട്ടെറ്റ.
ആഴ്‌സണലിന്റെ യുവ സൂപ്പർ താരം ബുകയോ സാക ക്ലബും ആയുള്ള കരാർ പുതുക്കുന്ന കാര്യത്തിൽ തനിക്ക് പൂർണ ആത്മവിശ്വാസം ഉണ്ടെന്നു പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. കരാറിൽ ഒപ്പ് വക്കുന്ന പണി മാത്രമെ ബാക്കിയുള്ളൂ മറ്റ് കാര്യത്തിൽ എല്ലാം തീരുമാനം ആയി എന്നു പറഞ്ഞ ആർട്ടെറ്റ എത്രയും പെട്ടെന്ന് ഈ ജോലി പൂർത്തിയാക്കണം എന്നാണ് തനിക്ക് ഉള്ളത് എന്നും കൂട്ടിച്ചേർത്തു. അല്ലെങ്കിൽ ഇത് പോലുള്ള കാര്യങ്ങൾ താരങ്ങളുടെ പ്രകടനത്തെ ബാധിച്ചേക്കും എന്നും അദ്ദേഹം പറഞ്ഞു.
ആഴ്‌സണൽ അക്കാദമി താരത്തിൽ നിന്നു പ്രധാനതാരമായി വളർന്ന സാകക്ക് നിലവിൽ ലഭിക്കുന്നതിന് പതിമടങ്ങ് ശമ്പളം നൽകി ദീർഘകാല കരാർ നൽകാൻ ആണ് ആഴ്‌സണൽ ശ്രമം.
അതേസമയം നിക്കോളാസ് പെപെ, ആസ്‌ലി മറ്റിലന്റ് നൈൽസ് എന്നിവർ ക്ലബിൽ തുടരുമോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലന്നു ആർട്ടെറ്റ കൂട്ടിച്ചേർത്തു. ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുമ്പ് എന്തും സംഭവിക്കാം എന്നു പറഞ്ഞ അദ്ദേഹം ആഴ്‌സണൽ ഇനി ആരെയെങ്കിലും സ്വന്തം ആക്കുമോ എന്ന കാര്യത്തിലെ പ്രതീക്ഷയും പങ്ക് വച്ചു. മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ ആണ് തങ്ങളുടെ ശ്രമം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ടീമിൽ ആർക്കും പരിക്ക് ഇല്ല എന്നു പറഞ്ഞ അദ്ദേഹം ഇന്നലെ അണ്ടർ 21 ടീമിൽ കളിച്ച പരിക്കിന് പിടിയിൽ ആയിരുന്ന എമിൽ സ്മിത്-റോ, ഫാബിയോ വിയേര, സെഡ്രിക് എന്നിവർ പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചു വന്നത് ആയും പറഞ്ഞു. അങ്ങനെയെങ്കിൽ ചിലപ്പോൾ നാളെ ബോർൺമൗത്തിന് എതിരെ ഫാബിയോ വിയേര ആഴ്‌സണലിന് ആയി അരങ്ങേറ്റം കുറിക്കും.
Story Highlight : Mikel Arteta confidence about Bukayo Saka signing new deal with Arsenal.