ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 326 റൺസിൽ അവസാനിച്ചു, രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

ലോര്‍ഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. 38/2 എന്ന നിലയിലുള്ള ഇംഗ്ലണ്ടിന് സാക്ക് ക്രോളിയുടെയും ഒല്ലി പോപിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. 12 റൺസുമായി അലക്സ് ലീസ് ആതിഥേയര്‍ക്കായി ക്രീസിലുണ്ട്.

123 റൺസ് പിന്നിലായാണ് ഇപ്പോളും ഇംഗ്ലണ്ട് സ്ഥിതി ചെയ്യുന്നത്. ഇന്ന് ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 326 റൺസിൽ അവസാനിക്കുകയായിരുന്നു. മാര്‍ക്കോ ജാന്‍സന്‍(48), കേശവ് മഹാരാജ്(41), ആന്‍റിക് നോര്‍ക്കിയ(28*) എന്നിവരാണ് വാലറ്റത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിയത്. 161 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ദക്ഷിണാഫ്രിക്ക നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്സും സ്റ്റുവര്‍ട് ബ്രോഡും മൂന്ന് വീതം വിക്കറ്റും മാത്യു പോട്സ് രണ്ട് വിക്കറ്റും നേടി.

Story Highlights: England concedes 161 runs lead, lose 2 quick wickets in second innings.