അർട്ടേറ്റ ആഴ്സണൽ പരിശീലകൻ ആകും എന്ന് പെപ് ഗ്വാർഡിയോള

ആഴ്സണലിന്റെ അടുത്ത പരിശീലകനായി അർട്ടേറ്റ എത്തും എന്ന് ഉറപ്പാകുന്നു. മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗ്വാർഡിയോളയുടെ സഹ പരിശീലകനാണ് അർട്ടേറ്റ ഇപ്പോൾ. ആ അർട്ടേറ്റ ആഴ്സണലിലേക്ക് പോവുകയാണെന്ന് ഗ്വാർഡിയോള തന്നെ പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. വളരെ പെട്ടെന്ന് തന്നെ ഇത് നടക്കും എന്നും പെപ് ഗ്വാർഡിയോള പറഞ്ഞു.

ഉനായ് എമിറെക്ക് ശേഷം സ്ഥിര പരിശീലകനെ തേടി നടക്കുകയായിരുന്ന ആഴ്സണൽ അവസാനം അർട്ടേറ്റയിൽ എത്തുകയായിരുന്നു. അർട്ടേറ്റയുടെ ആദ്യ മുഖ്യ പരിശീലകനായുള്ള ചുമതലയാകും ആഴ്സണൽ. അഞ്ചു വർഷത്തോളം ആഴ്സണലിൽ കളിച്ചിട്ടുള്ള താരമാണ് അർട്ടേറ്റ. അതുകൊണ്ട് തന്നെ ആഴ്സണൽ ആരാധകർക്കിടയിലും അർട്ടേറ്റയ്ക്ക് വലിയ സ്വീകാര്യത ഉണ്ട്.

Previous articleഎൽ ക്ലാസികോയ്ക്ക് ആയുള്ള ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleവിജയ വഴിയിൽ തിരികെയെത്താൻ നോർത്ത് ഈസ്റ്റും ബെംഗളൂരു എഫ്സിയും