എൽ ക്ലാസികോയ്ക്ക് ആയുള്ള ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു

ഇന്ന് നടക്കുന്ന വമ്പൻ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ഹോം മത്സരത്തിൽ വൈരികളായ റയൽ മാഡ്രിഡിനെ ആണ് ബാഴ്സലോണ ഇന്ന് നേരിടുന്നത്. ഈ എൽ ക്ലാസികോ വിജയിച്ച് ഒന്നാം സ്ഥാനത്ത് തുടരുകയാകും ബാഴ്സലോണയുടെ ലക്ഷ്യം. പരിക്കേറ്റതിനാൽ ബ്രസീലിയൻ മിഡ്ഫീൽഡർ ആർതറും ഫ്രഞ്ച് താരം ഡെംബലെയും ഇന്നും ടീമിൽ ഇല്ല. മികച്ച ഫോമിൽ ഉള്ള യുവതാരം അൻസു ഫതിയും കാർലെസ് പെരെസും ഇന്ന് ടീമിനൊപ്പം ഉണ്ട്. പ്രമുഖരായ മെസ്സി, സുവാരസ്, ഗ്രീസ്മൻ തുടങ്ങിയവർ എല്ലാം ടീമിൽ ഉണ്ട്. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്.

സ്ക്വാഡ്;
1. ter Stegen
2. N. Semedo
3. Piqué
4. I. Rakitic
5. Sergio
9. Suárez
10. Messi
13. Neto
15. Lenglet
17. Griezmann
18. Jordi Alba
19. Aleñá
20. S. Roberto
21. F. de Jong
22. Vidal
23. Umtiti
27. C. Pérez
31. Ansu Fati

Previous articleകേരളം 239 റണ്‍സിന് ഓള്‍ഔട്ട്, ബംഗാളിന് രണ്ട് വിക്കറ്റ് നഷ്ടം
Next articleഅർട്ടേറ്റ ആഴ്സണൽ പരിശീലകൻ ആകും എന്ന് പെപ് ഗ്വാർഡിയോള