സമനില വഴങ്ങി 2 മിനിറ്റുള്ളിൽ തിരിച്ചടി! തുടർച്ചയായ അഞ്ചാം ജയവുമായി ആഴ്‌സണൽ മുന്നേറ്റം

Wasim Akram

Arsenal Martinelli
Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്‌സണൽ തുടർച്ചയായി അഞ്ചു ലീഗ് മത്സരങ്ങൾ ജയിക്കുന്നത് ചരിത്രത്തിൽ ഇത് നാലാം തവണ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലും ജയം കണ്ടു ആഴ്‌സണൽ. സ്റ്റീഫൻ ജെറാർഡിന്റെ ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ആഴ്‌സണൽ മറികടന്നത്. ആഴ്‌സണൽ ആധിപത്യം ആണ് ആദ്യ പകുതിയിൽ കാണാൻ ആയത്. മനോഹര ഫുട്‌ബോൾ കളിച്ച ആഴ്‌സണൽ നിരവധി അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഇടക്ക് ബുകയോ സാക ലഭിച്ച രണ്ടു സുവർണ അവസരങ്ങളും പാഴാക്കി. അര മണിക്കൂർ സമയത്ത് ആഴ്‌സണൽ കാത്തിരുന്ന ഗോൾ പിറന്നു.

ശാക്കയുടെ ഷോട്ട് വില്ല പ്രതിരോധത്തിൽ തട്ടി വന്നത് ഗോൾ കീപ്പർ മാർട്ടിനസ് തടഞ്ഞ് ഇട്ടെങ്കിലും പിന്നാലെ വന്ന ഗബ്രിയേൽ ജീസുസ് അവസരം മുതലെടുത്ത് ഗോൾ കണ്ടത്തി. സീസണിൽ താരത്തിന്റെ മൂന്നാം ഗോൾ ആയിരുന്നു ഇത്. തുടർന്നും മികച്ച അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ആഴ്‌സണലിന് ഗോളുകൾ മാത്രം നേടാൻ ആയില്ല. മധ്യനിരയിൽ ഇറങ്ങിയ സാമ്പി ലോക്കോങ നല്ല പ്രകടനം ആയിരുന്നു ആഴ്‌സണലിന് ആയി പുറത്ത് എടുത്തത്. രണ്ടാം പകുതിയിലും ആഴ്‌സണലിന്റെ ആധിപത്യം കണ്ടെങ്കിലും ഇടക്ക് വില്ല പ്രത്യാക്രമണം നടത്തി. പകരക്കാരനായി ഇറങ്ങി സെക്കന്റുകൾക്ക് അകം കോർണറിൽ നിന്നു നേരിട്ട് 74 മത്തെ മിനിറ്റിൽ ബ്രസീലിയൻ താരം ഡഗ്ലസ് ലൂയിസ് ഗോൾ കണ്ടത്തിയതോടെ ആഴ്‌സണൽ ഞെട്ടി.

ആഴ്‌സണൽ

ലീഗ് കപ്പിൽ സമാന ഗോൾ നേടിയ താരം തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് കോർണറിൽ നിന്നു ഗോൾ നേടിയത്. സമനില വഴങ്ങിയ ശേഷം വാശിയോടെ കളിച്ച ആഴ്‌സണൽ 2 മിനിറ്റിനുള്ളിൽ വിജയഗോൾ കണ്ടത്തി. സാകയുടെ പാസിൽ നിന്നു ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്‌സണലിന് ഇടത് കാലൻ അടിയിലൂടെ ഗോൾ കണ്ടത്തി. സീസണിൽ മാർട്ടിനെല്ലി നേടുന്ന മൂന്നാം ഗോൾ ആയിരുന്നു ഇത്. ഇടക്ക് ക്യാപ്റ്റൻ ഒഡഗാർഡിനു ഏറ്റ ചെറിയ പരിക്ക് ആണ് ആഴ്‌സണലിന് ഏറ്റ ഏക തിരിച്ചടി. ജയത്തോടെ ആഴ്‌സണൽ ലീഗിൽ ഒന്നാമത് തുടരുകയാണ്. ചരിത്രത്തിൽ ഇത് നാലാം തവണയാണ് ആഴ്‌സണൽ ആദ്യ 5 ലീഗ് മത്സരങ്ങളും ജയിക്കുന്നത്. അതേസമയം അഞ്ചാം മത്സരത്തിൽ നേരിട്ട നാലാം പരാജയം ജെറാർഡിനു മേൽ വലിയ സമ്മർദ്ദം നൽകും.