ഗോളുകൾ ഒരുക്കി മെസ്സിയുടെ ബൂട്ട്, ലക്ഷ്യത്തിൽ എത്തിച്ച് നെയ്മറും എമ്പപ്പെയും

Img 20220901 023633

ഒരു മത്സരത്തിന്റെ ഇടവേളക്ക് ശേഷം പി എസ് ജി വിജയ വഴിയിൽ എത്തി. ഫ്രഞ്ച് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ടൗലൂസിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ പി എസ് ജി മൊണാക്കോയോട് സമനില വഴങ്ങിയിരുന്നു.

ഇന്ന് മത്സരത്തിലെ രണ്ടു ഗോളുകൾ മെസ്സിയാണ് ഒരുക്കിയത്. 37ആം മിനുട്ടിൽ ഒരു നല്ല നീക്കത്തിന് ഒടുവിൽ വന്ന പാസ് നെയ്മർ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ഇതിനു ശേഷം രണ്ടാം പകുതിയിൽ എമ്പപ്പെയ്ക്കും മെസ്സി ഗോൾ ഒരുക്കി കൊടുത്തു. അമ്പതാം മിനുട്ടിൽ ഇടതു വിങ്ങിലൂടെ മുന്നേറി കൊണ്ടായിരുന്നു മെസ്സിയുടെ എമ്പക്കായുള്ള പാസ്‌.

പി എസ് ജി

കളിയുടെ അവസാന നിമിഷങ്ങളിൽ ബെർനാട് കൂടെ ഗോൾ നേടിയതോടെ പി എസ് ജി വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളിൽ 13 പോയിന്റുമായി പി എസ് ജി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.