98ആം മിനുട്ടിൽ വിജയ ഗോൾ!! ആൻഫീൽഡിൽ ലിവർപൂൾ ക്ലബിന് നാടകീയ വിജയം

Newsroom

20220901 021405
Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ പ്രീമിയർ ലീഗിൽ നാടകീയ വിജയം.ന്യൂകാസിലിന് എതിരായ മത്സരത്തിൽ 98ആം മിനുട്ടിൽ ഫാബിയോ കർവാലോയുടെ സ്ട്രൈക്കിൽ നിന്ന് ആണ് ക്ലോപ്പിന്റെ ടീം 2-1ന്റെ വിജയം നേടിയത്.

കഴിഞ്ഞ മത്സരത്തിൽ ബൗണ്മതിന് എതിരെ 9 ഗോളുകൾ അടിച്ച ലിവർപൂളിനെ അല്ല ഇന്ന് കാണാൻ ആയത്. ന്യൂകാസിലിന് മുന്നിൽ തുടക്കത്തിൽ ലിവർപൂൾ പതറുന്നതാണ് കണ്ടത്. കൗണ്ടറുകളിൽ അവസരങ്ങൾ സൃഷ്ടിച്ച് ന്യൂകാസിൽ ഇടക്ക് ലിവർപൂളിനെ സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തു. മത്സരത്തിന്റെ 38ആം മിനുട്ടിൽ ആൻഫീൽഡിനെ ഞെട്ടിച്ചു കൊണ്ട് ന്യൂകാസിലിന്റെ പുതിയ സൈനിംഗ് ഇസാക് ഗോൾ നേടി.

ലിവർപൂൾ

ലോങ്സ്റ്റഫിന്റെ ത്രൂപാസ് മികച്ച ഫിനിഷിലൂടെ ആണ് ഇസാക് വലയിൽ എത്തിച്ചത്. ഈ ഗോളിന്റെ ബലത്തിൽ ന്യൂകാസിൽ ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചു. ഇസാക് ഒരിക്കൽ കൂടെ ലിവർപൂൾ വല കുലുക്കി എങ്കിലും നേരിയ വ്യത്യാസത്തിന് ഓഫ്സൈഡ് ആയത് ന്യൂകാസിലിന് രക്ഷയായി.

61ആം മിനുട്ടിലാണ് ലിവർപൂളിന്റെ സമനില ഗോൾ വന്നത്. മൊ സലായുടെ പാസിൽ നിന്ന് ഫർമിനോയുടെ ഫിനിഷ്. സ്കോർ 1-1. പിന്നീടങ്ങോട്ട് ലിവർപൂളിന്റെ വിജയത്തിനായുള്ള അന്വേഷണം ആയിരുന്നു. പക്ഷെ നിക് പോപിനെ മറികടന്ന് വിജയ ഗോൾ നേടാൻ ലിവർപൂളിനായില്ല.അവസാനം ഇഞ്ച്വറി ടൈമിന്റെ 8ആം മിനുട്ടിലായിരുന്നു കാർവാലോ ഒരു കോർണറിൽ നിന്ന് വിജയ ഗോൾ നേടിയത്.

ഈ ജയത്തോടെ 8 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ് ലിവർപൂൾ. ന്യൂകാസിൽ 6 പോയിന്റുമായി പതിനൊന്നാം സ്ഥാനത്തും നിൽക്കുന്നു.