വോൾവ്സിന്റെ പെഡ്രോ നെറ്റോയെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നു | Latest

Wasim Akram

പെപെക്ക് പകരം ഇരുപതിരണ്ടുകാരൻ പെഡ്രോ നെറ്റോയെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ മുന്നേറ്റം ശക്തമാക്കാൻ ഒരുങ്ങുന്ന ആഴ്‌സണൽ വോൾവ്സിന്റെ പോർച്ചുഗീസ് വിങർ പെഡ്രോ നെറ്റോയെ സ്വന്തമാക്കാൻ ഒരുങ്ങുന്നത് ആയി റിപ്പോർട്ട്. ഇംഗ്ലീഷ് മാധ്യമം ആയ ദ അത്ലറ്റിക് ആണ് ഈ വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ ഒരു മാസമായി താരത്തിന്റെ ഏജന്റ് ആയ ജോർജ് മെന്റസും ആയി ക്ലബ് ചർച്ചയിൽ ആണെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.

ആഴ്‌സണൽ

ലോണിൽ നിക്കോളാസ് പെപെ പോകുന്ന കാര്യം ഏതാണ്ട് ഉറപ്പായതിനാൽ തന്നെ പെഡ്രോ നെറ്റോ ആണ് ആഴ്‌സണലിന്റെ പ്രധാന ലക്ഷ്യം എന്നും അവർ പറയുന്നു. എന്നാൽ വോൾവ്സിന് 22 കാരനായ താരത്തെ വിൽക്കാൻ നിലവിൽ താൽപ്പര്യം ഇല്ല എന്നാണ് സൂചന. എന്നാൽ വളരെ വലിയ തുക താരത്തിന് ആയി ആഴ്‌സണൽ മുടക്കാൻ തയ്യാറാവാൻ സാധ്യത ഇല്ലാത്തതിനാൽ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യത ചെറുതാണ് എന്നും അവർ പറയുന്നു. എന്നാൽ താരത്തെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ പരമാവധി ശ്രമിക്കും എന്നുറപ്പാണ്.